കണ്ണൂർ: പൊതു മേഖലയെ വിറ്റഴിക്കുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെ യുവജനതാദൾ (എസ്) കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിന് മുൻപിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.
ജനതാദൾ (എസ്) ദേശീയ നിർവ്വാഹക സമിതി അംഗം പി.പി.ദിവാകരൻ ധർണ്ണ ഉദ്ഘാടനം ചെയ്തു. യുവജനതാദൾ (എസ്) ജില്ലാ പ്രസിഡന്റ് പി.പി രാജേഷ് അധ്യക്ഷത വഹിച്ചു. ജനതാദൾ (എസ്) ജില്ലാ സെക്രട്ടറിമാരായ ബാബുരാജ് ഉളിക്കൽ, കെ.സാജൻ, സുഭാഷ് അയ്യോത്ത്, നിയോജക മണ്ഡലം പ്രസിഡണ്ട് രാഗേഷ് മന്ദമ്പേത്ത് , യുവജനതാദൾ (എസ്) സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.ടി രാഗേഷ്, ജില്ലാ ജനറൽ സെക്രട്ടറി ജസ്റ്റിൻ എബ്രഹാം ജില്ലാ കമ്മിറ്റി അംഗങ്ങളായ എബിൻ ജോസഫ്,സൊബാസ്റ്റ്യൻ മൈക്കിൾ, എം.കെ ജിജു തുടങ്ങിയവർ സംസാരിച്ചു.