ഇരിട്ടി : പട്ടിക വർഗ വിഭാഗത്തിലുൾപെടുന്ന കുട്ടികൾക്കു LED ബൾബ്- സോളാർ ലന്റേൺ നിർമാണ പരിശീലനത്തിന്റെ ഭാഗമായി ഇ.എം.എസ് കോളേജ് ഓഫ് അപ്ലൈഡ് സയൻസ് ഇരിട്ടിയിൽ ക്ലാസുകൾ തുടങ്ങി. പട്ടിക വർഗ വിഭാഗത്തില്‍ പെടുന്നവരെയാണ് പദ്ധതിയില്‍ തെരഞ്ഞെടുക്കുന്നത്. ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നീ ഐഛിക വിഷയങ്ങളില്‍ പ്ലസ് ടു വിജയിച്ചവരെയാണ് കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയായി നിശ്ചയിച്ചിട്ടുള്ളത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, സംസ്ഥാന പട്ടികജാതി- പട്ടികവര്‍ഗ്ഗ ഡയറക്ടറേറ്റ്, ഐ.എച്ച്.ആര്‍.ഡി എറണാകുളം റീജിയണല്‍ സെന്റര്‍, തൃശ്ശൂര്‍ സെന്റര്‍ ഫോര്‍ മെറ്റീരിയല്‍സ് ഇലക്ട്രോണിക്‌സ് ആന്‍ഡ് ടെക്‌നോളജി എന്നീ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.പരിശീലനം പൂർത്തിയാക്കുന്ന വിദ്യാര്തികൾക്ക് സ്വയം തൊഴിൽ സംരംഭങ്ങൾ തുടങ്ങുക എന്നതാണ് ഈ കോഴ്സ് കൊണ്ട് ലക്ഷ്യമിടുന്നത്. നിര്‍മ്മാണ പരിശീലനത്തിന്റെ ഉദ്ഘടനം ഇ.എം.എസ് കോളേജ് ഓഫ് അപ്ലൈഡ് സയൻസ് ഇരിട്ടി കോളേജ് പ്രിൻസിപ്പാൽ ശ്രീ. നാരായണൻ .കെ .കെ നിർവ്വഹിച്ചു.ശ്രീ. സനീഷ്.കെ.കെ ,പ്രൊജക്റ്റ് അംഗങ്ങളായ രാഹുൽ. പി,മുഹമ്മദ് അനസ് പി. കെ എന്നിവര്‍ സംസാരിച്ചു.