കണ്ണൂർ: കഴിഞ്ഞ ദിവസം പെയ്ത മഴയിൽ കണ്ണൂർ കുന്നുംകൈയിൽ വീട് തകർന്നു . അംബേദ്കർ ഗ്രാമത്തിൽ താമസിക്കുന്ന കല്ലകുടിയൻ കുമാരിയുടെ വീടാണ് പുലർച്ചെ പൂർണമായും ഇടിഞ്ഞു വീണത്. സഹോദരൻ സജീവന് അപകടത്തിൽ പരിക്കേറ്റു. ഇയാളെ പരിയാരം ഗവൺമെൻറ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.