പയ്യന്നൂർ : ക്രിസ്തുമസ് പുതുവത്സരാഘോഷം സ്പെഷ്യൽ എൻഫോഴ്സ്മെൻ്റ് ഡ്രൈവ് സ്ട്രൈക്കിംഗ് ഫോഴ്സ് ഡ്യൂട്ടിയുടെ ഭാഗമായി പ്രിവന്റവ് ഓഫീസർ അഷ്റഫ് എം വി യും പാർട്ടിയും പയ്യന്നൂർ, ഭാഗങ്ങളിൽ നടത്തിയ പട്രോളിങ്ങിൽ അളവിൽ കൂടുതൽ വിദേശമദ്യം (5ലിറ്റർ) കൈവശം വെച്ച കുറ്റത്തിന് ഗോകുൽ (25) എന്നയാളുടെ പേരിൽ ഒരു അബ്കാരി കേസെടുത്തു. പാർട്ടിയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ ശരത്ത്.കെ,ഷൈജു കെ.വി എന്നിവരുമുണ്ടായിരുന്നു.