• Sat. Jul 27th, 2024
Top Tags

നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ച് പ്ലസ്ടു വിദ്യാർഥി മരിച്ചു.

Bydesk

Dec 14, 2021

തലശ്ശേരി: പാനൂരിനടുത്തെ പാറാട് ബൈക്കപകടത്തിൽ പ്ലസ് ടു വിദ്യാർഥി മരിച്ചു. ഈസ്റ്റ് പാറാട് നടക്കോത്ത് കുനിയിൽ അബൂബക്കറിന്റെയും പുത്തൂരിലെ ഖൈറുന്നിസയുടെയും മകൻ അൻഷിദ് (17) ആണ് മരിച്ചത്.

ഇന്നലെ രാത്രി ഒമ്പത് മണിയോടെ പാറാട് – കുന്നോത്ത്പറമ്പിൽ റോഡിലാണ് സംഭവം. ബൈക്കിൽ സഞ്ചരിക്കുന്നതിനിടയിൽ റോഡരികിലെ ചരലിൽപ്പെട്ട് തെന്നി വീണ് സമീപത്തെ മതിലിൽ തലയിടിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ഉടൻ തലശ്ശേരി സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊളവല്ലൂർ പി.ആർ.എം ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിയാണ്.

സഹോദരങ്ങൾ: അർഷിദ, അയ്ദിൻ. മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രിയിൽ നിന്നും പോസ്റ്റ് മോർട്ടത്തിന് ശേഷം ഇന്ന് ഉച്ചയോടെ ചാക്യാർക്കുന്ന് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *