• Fri. Sep 13th, 2024
Top Tags

മീത്തലെ പുന്നാട് – പുന്നാട് പ്രദേശത്ത് ആരംഭിക്കുന്ന ക്വാറികള്‍ക്കെതിരെ കര്‍മ്മസമിതി രൂപീകരിച്ചു.

Bydesk

Dec 15, 2021

പുന്നാട് : ക്വാറി വിരുദ്ധ പ്രക്ഷോഭസമിതിയ്ക് രൂപം നൽകി. മീത്തലെ പുന്നാട് – പുന്നാട് പ്രദേശത്ത് ആരംഭിക്കുന്ന ക്വാറികൾക്കെതിരെയാണ് കർമ്മസമിതി രൂപീകരിച്ചത്. മീത്തലെ പുന്നാട്-പുന്നാട് പ്രദേശത്തെ ജനജീവിതത്തെയും പരിസ്ഥിതി സന്തുലിതാവസ്ഥയെയും ബാധിക്കുന്ന വിധത്തിൽ ആരംഭിക്കുവാൻ പോകുന്ന ക്വാറിക്കും, ക്രഷറിനെയും എതിരെയുള്ള ജനകീയ കൺവെൻഷൻ സംഘടിപ്പിച്ചു. വാർഡ് കൗൺസിലർ എ. കെ ഷൈജു അധ്യക്ഷത വഹിച്ചു. പി. വി ഗോപിനാഥൻ മാസ്റ്റർ , പി. വി ചന്ദ്രൻ മാസ്റ്റർ, കെ. വി വേണുഗോപാൽ, സി ചാത്തുകുട്ടി നായർ, കെ പത്മനാഭൻ , കെ. കെസുനീഷ്  , കെ ശ്രീജിത്ത്, എന്നിവർ സംസാരിച്ചു.

പ്രക്ഷോഭസമിതി ചെയർമാനായി കെ ശ്രീജിത്ത് ,  വൈസ് ചെയർമാൻ കെ പത്മനാഭൻ, കെ ലളിത, എന്നവരെയും കൺവീനർ ആയി കെ. കെ സുനീഷിനെയും ജോ. കൺവീനറായി കെ കോമളയെയും തിരഞ്ഞെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *