ഇരിട്ടി : സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. പടിയൂർ നിടിയോടി പെട്രോൾ പമ്പിന് സമീപത്തെ തിടിൽ വീട്ടിൽ ടി.വി. അനൂപ് ( 43 ) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 8 മണിയോടെ ഇരിട്ടി – ഇരിക്കൂർ റോഡിൽ വീടിന് സമീപത്ത് തന്നെയായിരുന്നു അപകടം. ചെങ്കൽ തൊഴിലാളിയായ അനൂപ് ഇരിക്കൂർ ഭാഗത്തുനിന്നും വീട്ടിലേക്ക് വരുന്നതിനിടെ ഇരിട്ടി ഭാഗത്തു നിന്നും പടിയൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു . അനൂപിനെ നാട്ടുകാർ ചേർന്ന് ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലുംജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. പടിയൂരിലെ കുമാരന്റെയും പത്മിനിയുടെയും മകനാണ്. ഭാര്യ : ധനശ്രീ. മക്കൾ : നക്ഷത്ര, ആദി കൃഷ്ണ .