കണ്ണൂര്‍ : ജില്ലാ അഗ്രി ഹോര്‍ട്ടി കള്‍ച്ചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ജനുവരി 21 മുതല്‍ പൊലീസ് മൈതാനിയില്‍ സംഘടിപ്പിക്കുന്ന കണ്ണൂര്‍ പുഷ്‌പോത്സവത്തിന്റെ സ്റ്റാള്‍ ബുക്കിങ് ഡിസംബര്‍ 27 മുതല്‍ തുടങ്ങും.
നഴ്‌സറി സ്റ്റാളുകള്‍ ജനുവരി മൂന്ന് വൈകിട്ട് നാല് മണിക്ക് മുമ്പായും കമേഴ്‌സ്യല്‍ സ്റ്റാളുകള്‍ ജനുവരി അഞ്ച് ഉച്ചക്ക് രണ്ടു മണിക്ക് മുമ്പായും ഫുഡ് കോര്‍ട്ട് ജനുവരി ഏഴ് വൈകിട്ട് നാല് മണിക്ക് മുമ്പായും ബുക്ക് ചെയ്യണം. ഫോണ്‍: 0497 2712020, 9446661180, 9656713014..