ഇരിട്ടി : കാട്ടുപന്നി കുറുകെ ചാടി ബൈക്കില്‍ നിന്ന് വീണ് യുവാവിന് പരിക്ക്. ഇരിട്ടി മാടത്തില്‍ സ്വദേശി അലീമ മന്‍സില്‍ ഐ അയ്യൂബിനാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി ഹാജി റോഡ്- പാലപ്പുഴ റൂട്ടില്‍ വച്ചായിരുന്നു അപകടം. അയ്യൂബ് ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ റോഡിനു കുറുകെ കാട്ടുപന്നിക്കൂട്ടങ്ങള്‍ കടന്ന് പോവുകയായിരുന്നു. ഇതില്‍ തട്ടിയാണ് അയ്യൂബ് വീണത്. പരിക്കേറ്റ അയ്യൂബ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരിട്ടിയിലെ സ്റ്റേഷനറി കടയിലെ ജീവനക്കാരനാണ് അയ്യൂബ്.