സിനിമാ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബേസില്‍ ജോസഫ്-ടോവിനോ തോമസ് കൂട്ടുകെട്ടിലൊരുങ്ങുന്ന മിന്നല്‍ മുരളി.
ഇന്നാണ് നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. അതിനു മുന്‍പായി പുറത്തെത്തിയ ചിത്രത്തിന്റെ പ്രമോഷന്‍ വിഡിയോ ആണ് ആരാധകരുടെ മനം കവരുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സൂപ്പര്‍ ബാറ്റ്‌സ്മാന്‍ യുവരാജ് സിങ്ങിനൊപ്പമുള്ളതാണ് വിഡിയോ. നെറ്റ്ഫ്ലിക്‌സിന്റെ യൂട്യൂബ് ചാനലിലൂടെയാണ് വിഡിയോ പുറത്തുവിട്ടത്.
വിഡിയോയില്‍ അമേരിക്കന്‍ സൂപ്പര്‍ഹീറോ ആവാനെത്തുന്ന മിന്നല്‍ മുരളിയുടെ സ്പീഡ് ടെസ്റ്റ് ചെയ്യാന്‍ എത്തുന്ന യുവരാജിനെയാണ് കാണിക്കുന്നത്. ആദ്യം തന്നെ കത്തി എറിഞ്ഞാണ് പരീക്ഷണം നടത്തുന്നത്. പിന്നെ അറിയുന്ന ഫ്രൂട്ട്‌സ് ഉപയോഗിച്ച് ഒരു സ്മൂത്തി ഉണ്ടാക്കുകയാണ് മിന്നല്‍ മുരളി. മൂന്നാമത്തേതായിരുന്നു റിയല്‍ ചലഞ്ച്. ആറ് ബോളില്‍ നിന്ന് ആറ് സിക്‌സര്‍ അടിക്കണം. ബാറ്റിങ്ങും ബോളിങ്ങും ഫീല്‍ഡിങ്ങും എല്ലാം ഒറ്റയ്ക്ക് ചെയ്യുകയും വേണം. അടുത്തതായി വരാന്‍ പോകുന്ന സൂപ്പര്‍താരത്തെക്കുറിച്ച് സൂചന നല്‍കിക്കൊണ്ടാണ് വിഡിയോ അവസാനിക്കുന്നത്. ഇപ്പോള്‍ എന്തയാലും ആരാധകരുടെ മനം കവരുകയാണ് വിഡിയോ.
വമ്ബന്‍ പ്രമോഷനാണ് നെറ്റ്ഫ്ളിക്സ് മിന്നല്‍മുരളിക്കായി ഒരുക്കിയിരിക്കുന്നത്. ബേസില്‍ ജോസഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗോദയുടെ വിജയത്തിന് ശേഷം ടോവിനോയും ബേസിലും ഒന്നിക്കുന്ന ചിത്രമാണിത്. മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രം എന്ന വിശേഷണത്തോടെയാണ് ചിത്രമെത്തുന്നത്. കഴിഞ്ഞ ദിവസം ഗ്രേറ്റ് ഖാലി ഒന്നിച്ചുള്ള വിഡിയോ പുറത്തുവന്നിരുന്നു.