ഇരിട്ടി:ഇരിട്ടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് പി ടി തോമസ് എം എല്‍ എ യുടെ വേര്‍പാടില്‍ സര്‍വ്വകക്ഷി അനുശോചന യോഗം ചേര്‍ന്നു. ബ്ലോക് കോണ്‍ഗ്രസ് പ്രസിഡണ്ട് തോമസ് വര്‍ഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ: സണ്ണി ജോസഫ് എംഎല്‍എ, കെ.ശ്രീധരന്‍,ഇബ്രാഹിം മുണ്ടേരി, ബാബുരാജ് പായം, മാത്യു കുട്ടി പന്താപ്പാക്കല്‍, അജേഷ് നടുവനാട്, പി.കെ ജനാര്‍ദ്ദനന്‍, കെ.വേലായുധന്‍, വി.ടി.തോമസ് ,കെ.വി. പവിത്രന്‍, മനോജ് കണ്ടത്തില്‍,കെ.വി. പവിത്രന്‍, അരവിന്ദന്‍,കെ.വി. രാമചന്ദ്രന്‍,പി.എം. കുട്ടപ്പന്‍,സി.കെ.ശശിധരന്‍,മനോജ് എന്നിവര്‍ സംസാരിച്ചു.