തില്ലങ്കേരി: ബാലസംഘം ദേശീയ സ്ഥാപക ദിനത്തിന്റെ ഭാഗമായി കരുവള്ളിയില്‍ ബാലസംഘം കാര്‍ണിവല്‍ സംഘടിപ്പിച്ചു.എന്‍.സജു ഉദ്ഘാടനം ചെയ്തു.തില്ലങ്കേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീമതി സമ്മാനദാനം നിര്‍വ്വഹിച്ചു.കെ. മിത്രന്‍, വി.കെ.കാര്‍ത്തിയായനി, നിരജ്ഞന തുടങ്ങിയവര്‍ സംസാരിച്ചു. തില്ലങ്കേരി ഹൈസ്‌കൂള്‍ യൂണിറ്റിലെയും, കരുവള്ളി യൂണിറ്റിലെയും ബാലസംഘം വിദ്യാര്‍ത്ഥികളാണ് കാര്‍ണിവലില്‍ പങ്കെടുത്തത്.