• Fri. Sep 27th, 2024
Top Tags

നീലേശ്വരത്ത് രണ്ടുപേർക്ക് തെരുവുനായയുടെ കടിയേറ്റു

Bydesk

Dec 15, 2022

നീലേശ്വരം : നഗരസഭയിലെ സ്റ്റോർ കവലയിൽ രണ്ടുപേർക്ക് തെരുവുനായയുടെ കടിയേറ്റു. കൊട്രച്ചാൽ മുത്തപ്പൻ ക്ഷേത്രത്തിലെ ദീപക്കാരൻ എ. അശോകൻ, മരക്കാപ്പ് സ്കൂൾ അധ്യാപിക പള്ളിക്കരയിലെ സുകന്യ (22) എന്നിവരെയാണ് ബുധനാഴ്ച തെരുവുനായ കടിച്ചത്. ഇവരെ കടിച്ച നായയെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തി. സംഭവമറിഞ്ഞ് ആരോഗ്യവകുപ്പ് അധികൃതർ സ്ഥലത്തെത്തി.ചത്ത പട്ടി നിരവധി തെരുവുനായ്ക്കളെയും വളർത്തുമൃഗങ്ങളെയും കടിച്ചതായും റിപ്പോർട്ടുണ്ട്. അതിനാൽ ആളുകൾ ജാഗ്രത പാലിക്കണമെന്നും കുട്ടികളെ രാവിലെ സ്കൂളിലേക്ക് അയക്കുമ്പോൾ ശ്രദ്ധിക്കണമെന്നും നഗരസഭ കൗൺസിലർ കെ.വി. ശശികുമാർ അഭ്യർഥിച്ചു.തീരദേശ മേഖലയിൽ തെരുവുനായ ശല്യം രൂക്ഷമാണ്. ഇത് സംബന്ധിച്ച് നഗരസഭയിൽ പരാതി നൽകിയിട്ടും യാതൊരു നടപടിയും കൈക്കൊള്ളുന്നില്ലെന്നും ശശിധരൻ ആരോപിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *