• Fri. Sep 27th, 2024
Top Tags

അനുകൂലമായ ഗവൺമെൻറ് ഉത്തരവ് പ്രതീക്ഷിച്ച് കേരളത്തിലെ നിയമനാംഗീകാരം ലഭിക്കാത്ത പന്തീരായിരത്തോളം എയിഡഡ് സ്കൂൾ അദ്ധ്യാപകർ.*

Bydesk

Jan 6, 2023

ഭിന്നശേഷി സംവരണുമായി ബന്ധപ്പെട്ട് ബഹുമാനപ്പെട്ട ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ മുൻപിൽ വന്ന WA 1602/2022 കേസും മറ്റ് അനുബന്ധ കേസുകളുടേയും ഇടക്കാല വിധി 13/12/2022 ൽ ഉത്തരവായതിൻ്റെ വെളിച്ചത്തിൽ, യോഗ്യരായ മുഴുവൻ ഭിന്നശേഷി ഉദ്യോഗാർത്ഥികൾക്കും കേരളത്തിലെ എയ്ഡഡ് സ്കൂളുകളിൽ ജോലി സംവരണം ലഭിക്കാനും, പന്തീരായിരത്തോളം അദ്ധ്യാപകരുടെ നിയമനാംഗീകാരം പാസ്സാക്കാനും ഗവൺമെൻറ് ഉത്തരവിലൂടെ സാധിക്കും എന്നിരിക്കെ അനുകൂലമായ ഉത്തരവുകൾ ഒന്നും തന്നെ ഗവൺമെൻറ് ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല എന്നത് ആശങ്കയുണ്ടാക്കുന്നു.
ജോലിയിൽ പ്രവേശിച്ച അദ്ധ്യാപകരുടെ നിയമനങ്ങൾ തടസ്സപ്പെടുത്താതെ, നിലവിൽ ഒഴിഞ്ഞു കിടക്കുന്നതോ, 2023- 2024 അദ്ധ്യായന വർഷം നിലവിൽ വരുന്നതോ ആയ തസ്തികകളിൽ *(ഏകദേശം 4700 തസ്തികകൾ)* ഭിന്നശേഷി സംവരണം നടപ്പിലാക്കാനാണ് ബഹുമാനപ്പെട്ട ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇടക്കാല വിധിയിലൂടെ ഉത്തരവ് ആയിട്ടുള്ളത്.

അതത് വിദ്യാഭ്യാസ ഓഫീസർമാരുടെ അധികാരപരിധിയിലുള്ള സ്കൂളുകളിൽ ഇതിനകം നടത്തിയ നിയമനങ്ങളുടെ അംഗീകാരത്തിനായുള്ള അപേക്ഷകൾ പരിഗണിക്കുമ്പോൾ, ഇനി വരാൻ പോകുന്ന ഒഴിവുകളിൽ ഉചിതമായ ക്രമീകരണങ്ങൾ വരുത്താമെന്നും ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൽ കൃത്യമായി പരാമർശിച്ചിരിക്കുന്നു.

ആയതിനാൽ എത്രയും വേഗം തന്നെ അദ്ധ്യാപകർക്ക് അനുകൂലമായ ഉത്തരവ്

Spread the love

Leave a Reply

Your email address will not be published. Required fields are marked *