• Fri. Sep 27th, 2024
Top Tags

തെരുവുനായ്ക്കൾ ആടുകളെ കടിച്ചു കൊന്നു

Bydesk

Jan 10, 2023

പട്ടുവം∙ തെരുവുനായ്ക്കൾ സംഘം ചേർന്ന് ആക്രമിച്ച് 3 ആടുകളെ കടിച്ചുകൊന്നു. ഇടമൂട് ബത്താലി സുഹറയുടെ വീട്ടിലെ ആടുകളാണ് ഇന്നലെ പുലർച്ചെ കൊല്ലപ്പെട്ടത്. 3 ആടുകൾക്ക് സാരമായി പരുക്കേറ്റു. വീടിന് സമീപത്തുള്ള ഷെഡിൽ കെട്ടിയ ആടുകളെ തെരുവ് നായ്ക്കൾ ഷെഡിന്റെ മതിൽ ചാടി വന്ന് ആക്രമിക്കുകയായിരുന്നു.

ബഹളം കേട്ട് വീട്ടുകാർ പുറത്തിറങ്ങിയപ്പോഴാണ് നായ്ക്കൾ പിന്തിരിഞ്ഞത്. 4 തെരുവ് നായകളാണ് സംഘത്തിൽ ഉണ്ടായിരുന്നതെന്ന് വീട്ടുകാർ പറയുന്നു. പട്ടുവം വെറ്ററിനറി ആശുപത്രി അധികൃതർ സ്ഥലത്തെത്തി പരുക്കേറ്റ ആടുകൾക്ക് ചികിത്സ നൽകി. പട്ടുവം പഞ്ചായത്തിൽ വളർത്തുമൃഗങ്ങൾക്കെതിരെ ഇതിനു മുൻപും തെരുവ് നായ്ക്കളുടെ അക്രമം ഉണ്ടായിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *