• Fri. Sep 27th, 2024
Top Tags

സംസ്ഥാന പാതയ്ക്കരികില്‍ വന്‍ തീപിടുത്തം

Bydesk

Jan 10, 2023

ശ്രീകണ്ഠാപുരം: തളിപ്പറമ്പ് റോഡില്‍ ചൊറുക്കളയിലെ സ്വകാര്യവ്യക്തിയുടെ പറമ്പിലാണ് തീ പിടുത്തം ഉണ്ടായത്. നാട്ടുകാരും തളിപ്പറമ്പ് അഗ്നിശമന സേനയും മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിലൂടെയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ചൂട് കൂടിയ സാഹചര്യത്തില്‍ മലയോരത്തിന്റെ വിവിധ മേഖലകളിലാണ് തീ പിടുത്തം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ആളുകളുടെ അശ്രദ്ധയാണ് പലപ്പോഴും തീ പിടിക്കാന്‍ സാഹചര്യമൊരുക്കുന്നത്.

സംസ്ഥാനപാതയില്‍ ചൊറുക്കളയിലുണ്ടായ തീപിടുത്തത്തില്‍ ഏക്കറുകണക്കിന് സ്ഥലമാണ് കത്തി നശിച്ചത്. തളിപ്പറമ്പ് അഗ്നിശമനാഗംങ്ങളായ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ബാലചന്ദ്രന്‍ സി.വി, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ഉണ്ണികൃഷ്ണന്‍ കെ, ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരായ ഗിരീഷ് പി.വി, സുധീഷ് കെ, ഹോം ഹാര്‍ഡ്മാരായ രാജേന്ദ്രന്‍, രവീന്ദ്രന്‍ എന്നിവര്‍ തീ കെടുത്തല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *