• Fri. Sep 27th, 2024
Top Tags

പയ്യന്നൂർ ടൗണിലും പരിസരപ്രദേശങ്ങളിലും മാലിന്യം തള്ളുന്ന വാഹനത്തെയും ഡ്രൈവറെയും പോലീസിൽ ഏല്പിച്ച്‌ ഓട്ടോ ഡ്രൈവർമാർ

Bydesk

Jan 19, 2023

പയ്യന്നൂർ: പയ്യന്നൂർ ടൗണിലും പരിസരപ്രദേശങ്ങളിലും കക്കൂസ് മാലിന്യം തള്ളുന്ന വാഹനത്തെയും ഡ്രൈവറെയും പിടികൂടി പോലീസിൽ എല്പിച്ച്‌ ഓട്ടോ ഡ്രൈവർമാർ. പയ്യന്നൂർ നഗരസഭയുടെ സമീപത്തായുള്ള പറമ്പിൽ മാലിന്യം തള്ളാനുള്ള ശ്രമത്തിനിടെയാണ് വാഹനത്തെ ഓട്ടോ ഡ്രൈവർമാർ പിടികൂടിയത്. പയ്യന്നൂർ കേളോത്തെ ഒരു ഹോട്ടലിൽ നിന്നും കക്കൂസ് മാലിന്യവും കയറ്റി നഗരസഭയുടെ മുൻവശത്തുകൂടി കടന്നു പോകുന്ന റോഡിലൂടെയെത്തി റോഡരികിലെ പറമ്പിൽ ഇതു തള്ളാൻ ശ്രമിക്കവെയാണ് ഓട്ടോ ഡ്രൈവർമാർ വാഹനം തടഞ്ഞത്.

തുടർന്ന് വാഹനത്തെയും ഡ്രൈവറെയും ഓട്ടോ ഡ്രൈവർമാർ പൊലീസിനെ ഏൽപിച്ചു. നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ രാത്രിയുടെ മറവിൽ കക്കൂസ് മാലിന്യങ്ങൾ തള്ളിയ സംഭവങ്ങളുവായി ബന്ധപ്പെട്ട് നിരവധി പരാതികൾ പയ്യന്നൂർ പൊലീസിനു മുൻപാകെയുണ്ട്. കെ എൽ -71 എ 4301 ലോറിയിലാണ് മാലിന്യവുമായി എത്തിയത്. വാഹനത്തിനെതിരെയും ഇത്തരം സാമൂഹ്യവിരുദ്ധർക്കെതിരെയും കർശന നടപടി സ്വീകരിക്കാൻ പോലീസിനോട് ചെയർപേഴ്സൺ ആവശ്യപ്പെട്ടു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *