• Fri. Sep 27th, 2024
Top Tags

സംസ്ഥാനത്ത് കഴിഞ്ഞ വർഷം റോഡിൽ പൊലിഞ്ഞത് 3829 ജീവനുകൾ

Bydesk

Jan 26, 2023

സംസ്ഥാനത്ത് കഴിഞ്ഞ വർഷം റോഡിൽ പൊലിഞ്ഞത് 3829 ജീവനുകൾ. 45,091 പേർക്കാണ് വിവിധ അപകടങ്ങളിൽ പരിക്ക് പറ്റിയത്. മുൻവർഷങ്ങളെ അപേക്ഷിച്ച് മരണ നിരക്ക് കുറവാണെങ്കിലും അപകട നിരക്ക് കൂടുതലാണ്.അപകടത്തിൽ ഇരകളാവുന്നവരെ ഉടനടി ആശുപത്രികളിൽ എത്തിക്കുന്നത് മരണസംഖ്യ കുറയാൻ കാരണം.

കഴിഞ്ഞ വർഷം 45,091 പേരാണ് വിവിധ റോഡപകടങ്ങളിൽ ഇരകളായത്.ഇതിൽ 3829 പേർക്കാണ് ജീവൻ നഷ്ട്ടമായത്.2016 മുതൽ 19 വരെ നാലായിരത്തിന് മുകളിലായിരുന്നു മരണസംഖ്യ. 2020 മുതൽ 4,?000ത്തിൽ താഴെയാണ് മരണനിരക്ക്. ഇരകളാവുന്നവരെ ഉടനടി ആശുപത്രികളിൽ എത്തിക്കുന്നതാണ് മരണസംഖ്യ കുറയാൻ കാരണം. ഇരുചക്ര വാഹനങ്ങളും കാറുകളുമാണ് കൂടുതലായും അപകടങ്ങളിൽപ്പെടുന്നത്.18 വയസ് തികയാത്ത കുട്ടിഡ്രൈവർമാരിൽ നിന്നുണ്ടാകുന്ന അപകടങ്ങളും കൂടുതലാണ്.

ഹെൽമറ്റ് ധരിക്കാത്തവരും, സീറ്റ് ബെൽറ്റ് ഉപയോഗിക്കാത്തവരുമാണ് കൂടുതലായും മരണത്തിന് കീഴടങ്ങുന്നത്.മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനകൾ കർശനമാക്കിയതാണ് വലിയ അളവിൽ അപകടനിരക്ക് കുറയാൻ കാരണം. മുൻ വർഷങ്ങളെ അപേക്ഷിച്ച് മൊബൈലിൽ സംസാരിക്കുന്നതിനിടെ ഉണ്ടായ അപകടങ്ങളും മദ്യം കഴിച്ച് വാഹനം ഓടിക്കുമ്പോഴുണ്ടാവുന്ന അപകടങ്ങളും കുറഞ്ഞുവരുന്നുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *