• Fri. Sep 27th, 2024
Top Tags

Month: January 2023

  • Home
  • മണൽകടത്ത് 20ലോഡ് മണൽ പിടികൂടി

മണൽകടത്ത് 20ലോഡ് മണൽ പിടികൂടി

കണ്ണപുരം .പുഴയോരത്ത് അനധികൃത മണൽകടത്ത്കടവിൽ നിന്നും 20 ഓളം ലോഡ് മണൽ ശേഖരം പോലീസ് പിടികൂടി. കണ്ണപുരം എ.എസ്.ഐ.മനേഷ്, സിവിൽ പോലീസ് ഓഫീസർ അനൂപ് എന്നിവരടങ്ങിയ സംഘമാണ് തീരത്ത് അനധികൃതമായി മണൽ കടത്തുകാർ കൂട്ടിയിട്ട മണൽ ശേഖരം പിടികൂടിയത്.ഇന്ന് പുലർച്ചെയാണ് ഇരിണാവ്മടക്കര…

ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ മയക്കുവെടി വെച്ച് പിടികൂടി

കൽപ്പറ്റ: പടിഞ്ഞാറത്തറ കുപ്പാടിത്തറയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ മയക്കു വെടിവെച്ചു ഇന്നുച്ചക്കാണ് പടിഞ്ഞാറത്തറ കുപ്പാടിത്തറയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവക്ക് മയക്കുവെടിയേറ്റത്. സ്ഥിരീകരിച്ച് വയനാട് ജില്ലാ കളക്ടർ. കർഷകനെ കൊന്ന കടുവയാണോയെന്ന് സ്ഥിരീകരിക്കാൻ സമയം വേണമെന്ന് അധികൃതർ പറഞു. പ്രദേശത്ത്…

മുളവുകാട് നിന്ന് കാണാതായ മൂന്ന് വിദ്യാർത്ഥികളെ കണ്ടെത്തി

മുളവുകാട് നിന്ന് കാണാതായ മൂന്ന് സ്കൂൾ വിദ്യാർത്ഥികളെ കണ്ടെത്തി. മലപ്പുറത്തു നിന്നുമാണ് വിദ്യാർത്ഥികളെ കണ്ടെത്തിയത്. ഇന്നലെ അർദ്ധരാത്രി മലപ്പുറം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്നാണ് പൊലീസ് ഇവരെ കണ്ടെത്തിയത്. കുട്ടികളെ ഉടൻ കൊച്ചിയിൽ എത്തിക്കും. എട്ടാം ക്ലാസ് വിദ്യാർത്ഥികളെ ഇന്നലെയാണ് കാണാതായത്.…

വിവാഹത്തലേന്ന് ഫോട്ടോ എടുക്കുന്നതിനിടെ വധു വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു

വിവാഹത്തലേന്ന് ഫോട്ടോ എടുക്കുന്നതിനിടെ വധു വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു പെരിന്തൽമണ്ണയിൽ വിവാഹത്തലേന്ന് ഫോട്ടോ എടുക്കുന്നതിനിടെ പ്രതിശ്രുത വധു വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു. പാതായ്ക്കര സ്‌കൂൾപടിയിലെ കിഴക്കേതിൽ മുസ്തഫയുടെയും സീനത്തിന്റെയും മകൾ ഫാത്തിമ ബത്തൂൽ (19) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം.…

വീട്ടുമുറ്റത്ത് പത്രം വായിച്ചുകൊണ്ടിരിക്കുന്നതിനിടെ കടന്നൽക്കൂട്ടത്തിന്‍റെ കുത്തേറ്റ് വയോധികൻ മരിച്ചു

കണ്ണൂർ: വീട്ടുമുറ്റത്ത് പത്രം വായിച്ചുകൊണ്ടിരിക്കുന്നതിനിടെ കടന്നൽക്കൂട്ടത്തിന്‍റെ കുത്തേറ്റ് വയോധികൻ മരിച്ചു. പരിയാരം ഇളമ്പച്ചി തെക്കുമ്പാട്ടെ ടി.പി ഭാസ്ക്കരപൊതുവാൾ(80) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. വീട്ടുമുറ്റത്ത് പത്രം വായിച്ചുകൊണ്ടിരിക്കുകയായിരുന്ന ഭാസ്ക്കര പൊതുവാളിനെ ഇളകിയെത്തിയ കടന്നൽക്കൂട്ടം ആക്രമിക്കുകയായിരുന്നു. ഉടൻതന്നെ പരിയാരം മെഡിക്കൽ കോളേജിൽ…

തിരുവനന്തപുരത്ത് പൊലീസിന് നേരെ ബോംബേറ്; രക്ഷപെട്ട പ്രതികൾക്കായി തിരിച്ചൽ

തിരുവനന്തപുരം മംഗലപുരത്ത് തുടർച്ചയായി രണ്ടാം തവണയും പൊലീസിന് നേരെ ബോംബെറിഞ്ഞ് രക്ഷപെട്ട പ്രതികൾക്കായി തിരിച്ചൽ തുടരുന്നു. പുത്തൻതോപ് സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളാണ് ബോംബെറിഞ്ഞ് രക്ഷപെട്ടത്. ഇന്നലെ ഉച്ചയ്ക്കും രാത്രിയിലുമായായിരുന്നു രണ്ട് ആക്രമണം. പ്രധാന പ്രതികളിലൊരാമായ ഷമീർ പിടിയിലായെങ്കിലും മുഖ്യ…

മരിച്ചവർക്ക് ക്ഷേമ പെൻഷനായി നൽകിയത് 29 ലക്ഷത്തിലേറെ രൂപ; അക്കൗണ്ടിൽനിന്ന് പിൻവലിച്ചതായി കണ്ടെത്തി

പത്തനംതിട്ട: മരണപ്പെട്ടവർക്ക് ക്ഷേമ പെൻഷൻ വിതരണം ചെയ്തതായി ആരോപണം. പത്തനംതിട്ടയിലാണ് സംഭവം. മരിച്ചവരുടെ പേരിൽ 29 ലക്ഷത്തിലേറെ രൂപ ക്ഷേമപെൻഷനായി വിതരണം ചെയ്തെന്നാണ് കണ്ടെത്തിയിരിക്കുന്നത്. വിവരാവകാശ പ്രവത്തകനായ റഷീദ് ആനപ്പാറക്ക് ലഭിച്ച വിവരാവകാശ രേഖയിലൂടെയാണ് ക്രമക്കേട് പുറത്തായത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരണപ്പെട്ടവർക്കാണ്…

മകരവിളക്കിനൊരുങ്ങി സന്നിധാനം; സുരക്ഷയ്ക്കായി 1,400 പൊലീസുകാർ, ഡോക്ടർ അടങ്ങുന്ന മെഡിക്കൽ സംഘവും

മകരവിളക്കിനൊരുങ്ങി സന്നിധാനം. ഇതിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു. ഇന്ന് വൈകീട്ട് 5.30ന് തിരുവാഭരണ ഘോഷയാത്രയെ ശരംകുത്തിയിൽ സ്വീകരിക്കും. വൈകീട്ട് 6.30ന് അയ്യപ്പ വിഗ്രഹത്തിൽ തിരുവാഭരണം അണിയിച്ച് ദീപാരാധന നടത്തും. സന്നിധാനത്ത് മകരമകരസംക്രമ പൂജ രാത്രി 8.45ന് നടക്കും.…

ബ്രിട്ടനില്‍ കൊല്ലപ്പെട്ട അ‍ഞ്ജുവിന്‍റെയും മക്കളുടേയും മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലെത്തിക്കും

കൊച്ചി: ബ്രിട്ടനിലെ കെറ്ററിംഗിൽ കൊല്ലപ്പെട്ട വൈക്കം സ്വദേശി അ‍ഞ്ജുവിന്‍റെയും മക്കളായ ജാൻവി, ജീവ എന്നിവരുടെയും മൃതദേഹങ്ങൾ ഇന്ന് കൊച്ചിയിലെത്തിക്കും. ബ്രിട്ടനിൽ നിന്നുള്ള വിമാനത്തിൽ രാവിലെ എട്ടിന് നെടുമ്പാശ്ശേരിയിലെത്തിക്കുന്ന മൃതദേഹങ്ങൾ വൈക്കത്തെ വീട്ടിലേക്ക് കൊണ്ടുപോകും. പൊതുദർശനത്തിന് ശേഷം ഉച്ചയ്ക്ക് ഒരു മണിയ്ക്ക് വീട്ടുവളപ്പിൽ…

ജോഷിമഠ് ഭൗമ പ്രതിഭാസം: 45 കോടിയുടെ ധനസഹായം, പുനരധിവാസ പദ്ധതി സംബന്ധിച്ച് പ്രാഥമിക ധാരണയായി

ജോഷിമഠ് ഭൗമ പ്രതിഭാസത്തിൽ പുനരധിവാസ പദ്ധതി സംബന്ധിച്ച് പ്രാഥമിക ധാരണയായി. ന്യൂ തെഹ്‌രിയിലെ മാതൃകയിൽ സ്ഥിരതാമസ സൗകര്യം ഒരുക്കും. പുനരധിവാസത്തിനായി സ്ഥലങ്ങൾ കണ്ടെത്തി. 45 കോടിയുടെ ധനസഹായം മന്ത്രിസഭ പാസാക്കി. 6 മാസത്തേക്ക് അയ്യായിരം രൂപ മാസം വാടക തുക നൽകും.…