• Fri. Sep 27th, 2024
Top Tags

Month: January 2023

  • Home
  • എയർ ഇന്ത്യ വിമാനത്തിലെ അതിക്രമം; പ്രതിക്കെതിര ലുക്ക് ഔട്ട് നോട്ടിസ്

എയർ ഇന്ത്യ വിമാനത്തിലെ അതിക്രമം; പ്രതിക്കെതിര ലുക്ക് ഔട്ട് നോട്ടിസ്

ന്യൂയോർക്ക്- ഡൽഹി വിമാനത്തിൽ സഹയാത്രികക്ക് നേരെ മൂത്രമൊഴിച്ച കേസിലെ പ്രതി ശങ്കർ മിശ്രക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. നാല് വിമാന ജീവനക്കാരുടെ മൊഴിയെടുത്തു. കൂടുതൽ പേരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. വ്യാജ മേല്‍വിലാസമാണ് പ്രതി പൊലീസിന് നല്‍കിയത്. മുംബൈയില്‍ ബന്ധു…

മച്ചാട് വനമേഖലയിലെ ചന്ദനമരക്കൊള്ള; അന്വേഷണസംഘം റിപ്പോർട്ട് ഇന്ന് സമർപ്പിക്കും

മച്ചാട് വനമേഖലയിലെ ചേപ്പലക്കോട് നടന്ന ചന്ദനമരക്കൊള്ളയിൽ അന്വേഷണസംഘം റിപ്പോർട്ട് ഇന്ന് സമർപ്പിക്കും. സെൻട്രൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർക്കാണ് റിപ്പോർട്ട് നൽകുക. അസിസ്റ്റൻറ് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ എംഎ അനസാണ് റിപ്പോർട്ട് കൈമാറുക. അതേസമയം ചന്ദനമരംകൊള്ളയിൽ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടെന്നാരോപിച്ച് കോൺഗ്രസിന് പിന്നാലെ…

നഗരമധ്യത്തിൽ കടത്തിണ്ണയിൽ കിടന്നുറങ്ങിയാളെ കാട്ടാന ആക്രമിച്ചു

സുല്‍ത്താന്‍ബത്തേരി: സുല്‍ത്താന്‍ബത്തേരി പട്ടണത്തില്‍ കാട്ടാന ഇറങ്ങി കടത്തിണ്ണയിൽ കിടന്ന് ഉറങ്ങിയ ആളെ ആക്രമിച്ചു . ഇന്നു പുലര്‍ച്ചെ നാല് മണിയോടെയാണ് ആന ബത്തേരി നഗരത്തില്‍ എത്തിയത്. മുനിസിപ്പല്‍ ഓഫീസ് പരിസരത്തു നഗരത്തിലൂടെ തലങ്ങും വിലങ്ങും നടന്ന ആന പരിഭ്രാന്തി പരത്തി. കടവരാന്തയില്‍…

തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍

തിരുവനന്തപുരം: തിരുവനന്തപുരം കഠിനംകുളത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പടിഞ്ഞാറ്റ് മുക്ക് കാർത്തിക വീട്ടിൽ രമേശൻ (48), ഭാര്യ സുലജ കുമാരി (46), മകൾ രേഷ്മ (23) എന്നിവരെയാണ് പൊളളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ്…

കാൽമുട്ടിന് പരുക്ക്; സഞ്ജു സാംസണ് ശ്രീലങ്കക്കെതിരെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാകും

കാൽമുട്ടിനേറ്റ പരുക്കിനെ തുടർന്ന് സഞ്ജു സാംസണ് ശ്രീലങ്കക്കെതിരായ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാകും. ഇന്ന് പൂനെയിലാണ് രണ്ടാം മത്സരം. ടീമിനൊപ്പം സഞ്ജു യാത്ര ചെയ്തിട്ടില്ല. വിദഗ്ധ പരിശോധനക്കായി സഞ്ജുവിനോട് മുംബൈയിൽ തുടരാൻ ടീം മാനേജ്‌മെന്റ് ആവശ്യപ്പെടുകയായിരുന്നു. സഞ്ജുവിന് പകരക്കാരനായി വിദർഭ വിക്കറ്റ് കീപ്പർ…

കൊടൈക്കനാലിലേക്കു വിനോദയാത്ര പോയ 2 പേരെ വനത്തിൽ കാണാതായി; തെരച്ചിൽ തുടരുന്നു

കൊച്ചി: കൊടൈക്കനാലിൽ കാണാതായ രണ്ട് ഈരാറ്റുപേട്ട സ്വദേശികൾക്കായി തെരച്ചിൽ തുടരുന്നു. അല്‍ത്താഫ് (23), ഹാഫിസ് ബഷീര്‍ (23) എന്നിവർക്കായാണ് തെരച്ചിൽ നടത്തുന്നത്. രണ്ട് പേരും മൂന്ന് സുഹൃത്തുക്കൾക്കൊപ്പം കൊടൈക്കനാലിലേക്ക് വിനോദയാത്ര പോയതാണ്. തിങ്കളാഴ്ചയാണ് ഇവര്‍ കൊടൈക്കനാലിലേയ്ക്ക് പോയത്. പ്രദേശത്തെ പൂണ്ടി ഉള്‍ക്കാട്ടിൽ…

കണ്ണാടിപറമ്പ മണ്ഡലം കമ്മിറ്റി കരിദിനമാചരിച്ചു

ഇന്ത്യൻ ഭരണഘടനയെ നോക്കുകുത്തിയാക്കി സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കിയ LDF സർക്കാരിനെതീരെ കെപിസിസി യുടെ ആഹ്വാന പ്രകാരം കണ്ണാടിപറമ്പ മണ്ഡലം കമ്മിറ്റി കരിദിനമാചരിച്ചു . മണ്ഡലം പ്രസിഡന്റ് NE ഭാസ്കരമാരാർ ,യൂത്ത് കോൺഗ്രസ് ജില്ലാ സെക്രെട്ടറി പ്രശാന്ത് മാസ്റ്റർ ,മുതിർന്ന കൊണ്ഗ്രെസ്സ്…

നഗരസഭാ സെക്രട്ടറിയെ കാണാനില്ലെന്ന പരാതിയുമായി തൃക്കാക്കര ചെയര്‍പേഴ്‌സൺ

കാക്കനാട്: സെക്രട്ടറിയെ കാണാതായിട്ട് രണ്ട് ദിവസമായെന്നും അവധിക്ക് അപേക്ഷിച്ചിട്ടില്ലെന്നും തൃക്കാക്കര നഗരസഭാ ചെയർപേഴ്സൺ അജിത തങ്കപ്പൻ. ഇതുമായി ബന്ധപ്പെട്ട് മുനിസിപ്പൽ സെക്രട്ടറി ബി. അനിൽകുമാറിനെതിരെ ചെയർപേഴ്സൺ നഗരകാര്യ റീജണൽ ജോയിന്റ് ഡയറക്ടറേറ്റിൽ പരാതി നൽകി. സെക്രട്ടറിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് പരാതിയിൽ ഉള്ളത്.…

കാടുപിടിച്ച ക്വാര്‍ട്ടേഴ്സില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ഒരാള്‍ അറസ്റ്റിൽ

കൊല്ലം: ഫാത്തിമ മാതാ നാഷണൽ കോളേജിന് എതിർവശത്തുള്ള റെയിൽവേ ക്വാർട്ടേഴ്സിൽ ആറ് ദിവസം പഴക്കമുള്ള സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. അഞ്ചൽ സ്വദേശി നാസുവിനെ(24) പൊലീസ് കസ്റ്റഡിയിലെടുത്തു. മങ്ങാട് ടികെഎംസി പൗർണമി നഗർ-63 വയലിൽ പുത്തന്‍വീട്ടില്‍ പ്രസന്നന്‍റെയും ഉദയമ്മയുടെയും…

കണ്ണൂരില്‍ നിക്ഷേപക തട്ടിപ്പ്; ലക്ഷങ്ങള്‍ നഷ്ടമായി നിരവധിപേർ, ആശുപത്രിയിലെന്ന് ഡയറക്ടര്‍

കണ്ണൂരിൽ വീണ്ടും ടോട്ടർ ഫോർ യൂ മോഡൽ നിക്ഷേപ തട്ടിപ്പ്. ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിക്കുകയും കാലാവധിയായിട്ടും മുതലോ പലിശയോ തിരിച്ചു നൽകാതിരിക്കുകയും ചെയ്തുവെന്നാരോപിച്ചാണ് സ്വകാര്യ ധനകാര്യ സ്ഥാപത്തിനെതിരെ വ്യാപക പരാതി. കാലാവധിയായിട്ടും മുതലോ പലിശയോ സ്വകാര്യകമ്പനി നൽകിയില്ലെന്നാണ്…