ഇരിട്ടി: രണ്ടാഴ്ചയിൽ അധികമായി ഇരിട്ടി പുതിയ പാലത്തിലെ ട്രാഫിക് ബ്ലോക്കിന് പരിഹാരമില്ല. ഇരിട്ടി പുതിയ പാലത്തിലെ സിഗ്നൽ സംവിധാനത്തിലെ ഇരിട്ടി ഭാഗത്തുനിന്നുമുള്ള സമയക്കു റവാണ് ട്രാഫിക് ബ്ലോക്കിന് ഒരു കാരണം.
മറ്റ് രണ്ട് ഭാഗങ്ങളിൽ നിന്നുമുള്ള വാഹനങ്ങളുടെ എ ണ്ണം കണക്കാക്കുമ്പോൾ സമയം കൂടുതൽ അനുവദിക്കേണ്ട ഇരിട്ടി ഭാഗത്ത് നിന്നുമുള്ള സമയം 25 സെക്കൻഡ് മാത്രമാണ്.
ഇരിട്ടി ഭാഗത്തുനിന്നുള്ള സിഗ്നൽ തുറക്കുന്ന സമയത്തു തന്നെ കൂട്ടുപുഴ ഭാഗത്തുനിന്നും ഫ്രിലെ ഫ്റ്റ് സിഗ്നലിൽ പാലത്തിലേക്ക് വാഹനങ്ങൾ കയറിവരുന്നതും ട്രാഫിക്ക് ബ്ലോക്കിന് മറ്റൊരു കാര ണമാകുന്നു. പാലത്തിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ വീതികുറവ് വേഗത്തിൽ വാഹനങ്ങൾ കട ന്ന് പോകുന്നതിന് തടസം സൃഷ്ടിക്കുന്നു.
ട്രാഫിക്കിൽ കാത്തുകിടക്കുന്ന വാഹനങ്ങളിൽ ചിലത് നിരതെറ്റിച്ച് എതിർ ട്രാക്കിൽ കടന്നു ചെ ല്ലുന്നതും പാലത്തിൽ ഗതാഗത കുരുക്കിന് കാരണം ആകുന്നു.
അതിനൊപ്പം കുട്ടുപുഴ റോഡിലെ ബസ് സ്റ്റോപ്പിൽ ബസുകൾ നിർത്തുമ്പോൾ സംഭവിക്കുന്ന ബ്ലോക്കും വാഹനങ്ങൾ സിഗ്നൽ സമയത്തിനുള്ളതിൽ കടന്നുപോകാൻ കഴിയാതെ ബുദ്ധിമുട്ടിൽ ആകുന്നു. ഇത്തരം അടിയന്തരഘട്ടത്തിൽ സിഗ്നലിൽ ട്രാഫിക് നിയന്ത്രിക്കാൻ പോലീസിന്റെ സഹായം അടിയന്തരമായി ഉപയോഗിക്കണം എന്നും യാത്രക്കാർ പറയുന്നു.