• Mon. Sep 9th, 2024
Top Tags

ഒരു വടക്കൻ പ്രണയ പർവ്വം ആദ്യ ഷെഡ്യൂൾ കണ്ണൂർ എസ്.എൻ കോളജിൽ പൂർത്തിയായി

Bynewsdesk

Jun 5, 2024

കോളേജ് കാലഘട്ടത്തിലെ മനോഹരമായ പ്രണയം പറയുന്ന ”ഒരു വടക്കൻ പ്രണയ പർവ്വം “ എന്ന ചിത്രത്തിൻറെ ആദ്യ ഷെഡ്യൂൾ പൂർത്തിയായി. കണ്ണൂർ എസ് .എൻ .കോളേജിൽ നടന്ന ആദ്യ ഷെഡ്യൂൾ ആണ് പൂർത്തിയായത്. എ വൺ സിനിമാസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിൽ സൂരജ് സൺ, ശബരീഷ് വർമ്മ, വിനീത് വിശ്വം, കാർത്തിക് ശങ്കർ, ശ്രീകാന്ത് വെട്ടിയാർ, അഞ്ജന പ്രകാശ് എന്നിവർ പ്രാധാന കഥാപാത്രങ്ങളായി എത്തുന്നത്, ചിത്രം സംവിധാനം ചെയ്യുന്നത് വിജേഷ് ചെമ്പിലോട്, റിഷി സുരേഷ് എന്നിവർ ചേർന്നാണ്. വിജീഷ് ചെമ്പിലോട് തന്നെയാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത്. ഛായാഗ്രഹണം പ്രമോദ് കെ പിള്ളയും എഡിറ്റിംഗ് താഹിർ ഹംസയും നിർവഹിക്കുന്നു. ഗാനങ്ങൾ ചിട്ടപ്പെടുത്തുന്നതും പശ്ചാത്തല സംഗീതവും ഒരുക്കുന്നത് ടി.എസ്. ഓജെ കല: നിതീഷ് ചന്ദ്രൻ ആചാര്യ, മേക്കപ്പ്: രാജേഷ് നെന്മാറ, ഗാന രചന : സുഹൈൽ കോയ വസ്ത്രാലങ്കാരം: ആര്യ രാജ് ജി, പ്രൊഡക്ഷൻ കൺട്രോളർ: ഡെന്നി ഡേവിസ്,ചീഫ് അസോ : ഡയറക്ടർമാർ : അഖിൽ സി തിലകൻ – സിസി,അസോ:സംവിധായകർ: അലോക് റാവ്യ – വാസുദേവൻ വി.യു, സ്റ്റിൽസ്: നിതിൻ,
അസി: ഡയറക്ടർമാർ: സൂര്യജ ഉഷാ മോഹൻ, തമീം സെയ്ത് & ബിബിൻ കൃഷ്ണ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: യദു എം നായർ, പ്രൊഡക്ഷൻ മാനേജർ: പ്രസാദ് ബ്രഹ്മാനന്ദൻ, PRO ;  മഞ്ജു ഗോപിനാഥ്, മാർക്കറ്റിംഗ് & പ്രൊമോഷൻ: ഹുവൈസ് മജീദ്, ഡിസൈനുകൾ: അർടാഡോ

Spread the love

Leave a Reply

Your email address will not be published. Required fields are marked *