• Mon. Sep 9th, 2024
Top Tags

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഇന്ന് പിന്‍വലിക്കും

Bynewsdesk

Jun 6, 2024

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാജ്യത്താകെ മാര്‍ച്ച് 16 മുതല്‍ ഏര്‍പ്പെടുത്തിയ മാതൃകാ പെരുമാറ്റച്ചട്ടം ഇന്നു രാത്രിയോടെ പിന്‍വലിക്കും. നാളെ മുതല്‍ സര്‍ക്കാരിന് സ്വതന്ത്രമായി തീരുമാനങ്ങളെടുക്കാനാകും. യോഗങ്ങളും ചേരാം.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയ്ക്ക് പുറത്തേക്ക് സ്ഥലംമാറ്റിയ ഉദ്യോഗസ്ഥരെ ഉടന്‍ മടക്കി കൊണ്ടു വന്നേക്കും. പൊലീസ് സേനയിലാണ് ഏറ്റവും കൂടുതല്‍ പേരെ സ്ഥലംമാറ്റിയത്. ഇവരെ തിരിച്ചെത്തിക്കാനുള്ള ഉത്തരവ് ഈ ആഴ്ച തന്നെ ഇറക്കിയേക്കുമെന്നാണ് സൂചന.

പൊലീസില്‍ നിരവധി പേര്‍ വിരമിച്ച സാഹചര്യത്തില്‍ കാര്യമായ അഴിച്ചുപണിക്കും സാധ്യതയുണ്ട്. നിയമസഭ സമ്മേളനം ഈ മാസം 10 ന് ആരംഭിക്കുന്നതിന് മുമ്പ് സ്ഥലംമാറ്റ ഉത്തരവും അഴിച്ചുപണിയും ഉണ്ടായേക്കും. ഒട്ടേറെ പദ്ധതികള്‍ക്കായി ടെന്‍ഡര്‍ വിളിക്കുന്നത് അടക്കമുള്ള നടപടികള്‍ മരവിപ്പിച്ചിരിക്കുകയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *