കാസര്‍കോട്: കാസർകോട് ജില്ലയിലെ കള്ളാറില്‍ സ്മാര്‍ട്‌ഫോണ്‍ പൊട്ടിത്തെറിച്ച് അപകടം. കള്ളാര്‍ സ്വദേശി പ്രജില്‍ മാത്യുവിന്റെ സ്മാർട്‌ഫോണാണ് പൊട്ടിത്തെറിച്ചത്. പ്രജിൽ മാത്യു ധരിച്ചിരുന്ന പാൻ്റിന്റെ പോക്കറ്റിലാണ് ഫോൺ ഉണ്ടായിരുന്നത്. ചൂടായ ഫോണിൽ നിന്ന് ആദ്യം പുക ഉയരുകയും പിന്നാലെ പൊട്ടിത്തെറിക്കുകയുമായിരുന്നു. പ്രജിലിൻ്റെ തുടയിലും കൈയ്യിും പരിക്കേറ്റിട്ടുണ്ട്. പൊട്ടിത്തെറിച്ച ഫോൺ പിന്നീട് കത്തി നശിച്ചു. യുവാവ് ആശുപത്രിയിൽ ചികിത്സ തേടി.