കൊട്ടിയൂർ: വൈശാഖ മഹോത്സവ ആരാധനകളിൽ അവസാനത്തേതായ രോഹിണി ആരാധന വ്യാഴാഴ്ച നടന്നു. ഇനി ചതുശ്ശതങ്ങൾ ആരംഭിക്കും. വ്യാഴാഴ്ച ഉച്ചക്ക് പൊന്നിൻ ശീവേലിയും ആരാധന സദ്യയും നടത്തി. മണിത്തറയിലെ സ്വയംഭൂവിൽ പാലമൃത് അഭിഷേകം നടത്തി. സന്ധ്യക്കാണ് പാലമൃത് അഭിഷേകം നടത്തിയത്. കളഭ അഭിഷേകവും നടത്തി.രോഹിണി ആരാധനാനാളിൽ നടക്കാറുളള ആലിംഗന പുഷ്പാഞ്ജലി ഇത്തവണ ഉണ്ടായില്ല. ചതുശ്ശതങ്ങളിൽ ആദ്യത്തെതായ തിരുവാതിര ചതുശ്ശതവും തൃക്കൂർ അരിയളവും ശനിയാഴ്ച നടക്കും. ഒൻപതിന് പുണർതം ചതുശ്ശതവും 11-ന് ആയില്യം ചതുശ്ശതവും 16-ന് അത്തം ചതുശ്ശതവും നടക്കും