സ്കൂൾ ഉച്ചഭക്ഷണ പദ്ധതി തുക കൂട്ടാൻ സർക്കാർ തീരുമാനിച്ചു. നിലവിലെ സ്ലാബ് സംവിധാനം മാറ്റി, പ്രൈമറിക്കും യു പിക്കും പ്രത്യേകം തുക നൽകുമെന്നു വ്യക്തമാക്കി വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി.
പ്രൈമറി തലത്തിൽ ഒരു കുട്ടിക്ക് ആറ് രൂപ വീതവും യു പിയിൽ ഒരു കുട്ടിക്ക് 8.17 രൂപ വീതവുമാണ് ഉച്ചഭക്ഷണ ചെലവായി നൽകുക.