സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഞായറാഴ്ച അർധരാത്രി മുതൽ നിലവിൽ വന്നു. 52 ദിവസം നീണ്ടു നിൽക്കുന്നതാണ് നിരോധനം. ജൂലൈ 31 വരെ പരമ്പരാഗത വള്ളങ്ങൾക്കും ഇൻബോർഡ് വള്ളങ്ങൾക്കും മാത്രമേ കടലിൽ പോകാൻ അനുവാദമുള്ളൂ. തീരത്ത് നിന്ന് 22 കിലോ മീറ്റർ പരിധിയിൽ മീൻ പിടിത്തം നിരോധിച്ചിട്ടുണ്ട്. മൂന്ന് മാസമായി സംസ്ഥാനത്ത് മത്സ്യലഭ്യത കുറവായിരുന്നു.
മീന്‍ സമ്പത്ത് വര്‍ധിപ്പിക്കാനും തൊഴിലാളികളുടെ വരുമാന മാര്‍ഗം ഉറപ്പാക്കാനുമാണ് ട്രോളിങ് നിരോധനം. നിരോധനം ലംഘിക്കുന്ന ബോട്ടുകള്‍ക്ക് എതിരെ നിയമ നടപടി സ്വീകരിക്കും. നിരോധന കാലയളവില്‍ ഇന്‍ബോര്‍ഡ് വള്ളങ്ങളോടൊപ്പം ഒരു കാരിയര്‍ വള്ളമേ അനുവദിക്കൂ. എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫിഷറീസ് കണ്‍ട്രോള്‍ റൂമുകൾ പ്രവര്‍ത്തിക്കും.