സംസ്ഥാനത്ത് മൂന്ന് ദിവസത്തിനുശേഷം ഇന്ന് സ്വർണവില ഉയർന്നു. ഒരു പവൻ സ്വർണത്തിന് 120 രൂപയാണ് ഉയർന്നത്. ശനിയാഴ്ച കുത്തനെ കുറഞ്ഞ സ്വർണവില പിന്നീസ് മാറ്റമില്ലാതെ തുടരുകയായിരുന്നു. 1,520 രൂപയാണ് ശനിയാഴ്ച പവന് കുറഞ്ഞത്. ഒരു ദിവസം ഉണ്ടാകുന്ന ഏറ്റവും വലിയ ഇടിവായിരുന്നു ഇത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 52,680 രൂപയാണ്.