പരപ്പനങ്ങാടി: മലപ്പുറത്ത് വിദ്യാര്‍ഥിനി തൂങ്ങി മരിച്ചു. പരപ്പനങ്ങാടി പുത്തരിക്കല്‍ ജയകേരള റോഡ് സ്വദേശിനി ഹാദി റുഷ്ദ(15)യാണ് മരിച്ചത്.പ്ലസ് വണ്ണിന് സീറ്റ് കിട്ടാത്തതിലെ വിഷമത്തിലാണ് കുട്ടി ആത്മഹത്യചെയ്തതെന്ന് കുടുംബംആരോപിച്ചു. പ്ലസ് വണ്‍പ്രവേശന ത്തിനു വേണ്ടിയുള്ള രണ്ടാം അലോട്ട്‌മെന്റിലു സീറ്റ് ലഭിക്കാത്തതില്‍ മനംനൊന്താണ് വിദ്യാര്‍ഥി നിആത്മഹത്യചെയ്തതെന്നാണ് കുടുംബം പോലിസിനു നല്‍കിയ മൊഴിയില്‍ പറയുന്നത്.
പരപ്പനങ്ങാടിഎസ്എംഎന്‍എച്ച്എസ്എസില്‍നിന്നാണ്എസ്എസ്എല്‍സി പരീക്ഷയില്‍ വിജയിച്ചത്. ഇന്ന് രണ്ടാം അലോട്ട്‌മെന്റുംപ്രസിദ്ധീകരിച്ചപ്പോഴും വിദ്യാര്‍ഥിനിക്ക് പ്രവേശനം ലഭിച്ചിരുന്നില്ല. സഹപാഠികള്‍ക്ക് സീറ്റ് കിട്ടിയതിനാല്‍ വിദ്യാര്‍ഥിനിക്ക് ഏറെ മനോവിഷമം ഉണ്ടായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. വീട്ടിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.ബന്ധുക്കള്‍ ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മയ്യിത്ത് കോട്ടക്കലിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലാണ്.
അതേസമയം, സീറ്റ് ലഭിക്കാത്തതിന്റെ മനോവിഷമത്താലാണ് പെണ്‍കുട്ടി മരിച്ചതെന്ന് ബന്ധുക്കള്‍ മൊഴി നല്‍കിയിട്ടുണ്ടെന്നും അതേക്കുറിച്ച്അന്വേഷണംനടത്തുകയാണെന്നും പരപ്പനങ്ങാടിപരപ്പനങ്ങാടി സിഐ മാധ്യമങ്ങളോട് പറഞ്ഞു