കണ്ണൂർ ജില്ലയിൽ ബുധനാഴ്ച കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ മുന്നറിയിപ്പ് പ്രഖ്യാപിച്ചു.ജില്ലയിൽ ചൊവ്വാഴ്ച രാവിലെ 8.30 വരെയുള്ള 24 മണിക്കൂറിൽ കണ്ണൂർ പരിധിയിൽ 37.4 മി.മീറ്ററും കണ്ണൂർ വിമാനത്താവളം, ഇരിക്കൂർ, അയ്യൻകുന്ന്, പെരിങ്ങോം എന്നിവിടങ്ങളിൽ 30 മി.മീറ്ററിന് മുകളിലും മഴ ലഭിച്ചു.കേരള തീരങ്ങളിൽ 13-വരെ മത്സ്യ ബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ബുധനാഴ്ച രാത്രി 11.30 വരെ 1.9 മുതൽ 2.0 മീറ്റർ വരെ ഉയർന്ന തിരമാല ഉണ്ടാകാൻ സാധ്യത ഉണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.