സംസ്ഥാനത്ത് ഇന്ന് മഴ കുറയും. മറാത്താവാഡയ്ക്ക് മുകളില്‍ സ്ഥിതി ചെയ്തിരുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനം കുറഞ്ഞതോടെയാണിത്. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ട മഴ തുടരും. മറ്റു ജില്ലകളില്‍ ഇന്നലത്തെ അപേക്ഷിച്ചു മഴ കുറവായിരിക്കും. ഇന്ന് ഒരു ജില്ലകളിലും മഴ മുന്നറിപ്പ് നല്‍കിയിട്ടില്ല.
കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ കേരള, ലക്ഷദ്വീപ്, കര്‍ണാടക തീരത്തു നിന്നും മത്സ്യബന്ധനത്തിനും വിലക്ക് ഏര്‍പ്പെടുത്തി. മലയോര മേഖലയിലും ജാഗ്രത തുടരുകയാണ്.
അതേസമയം, കൊങ്കണ്‍ മേഖലയില്‍ അടുത്ത ആഴ്ച മഴ ശക്തിപ്പെടാന്‍ സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനം വടക്കന്‍ കേരളത്തിലും ലഭിക്കും. കഴിഞ്ഞദിവസം മാറാത്ത് വാഡക്ക് മുകളില്‍ രൂപപ്പെട്ട ചക്രവാത ചുഴി ഇന്ത്യക്ക് മുകളിലൂടെ കിഴക്കന്‍ മേഖലയിലേക്ക് നീങ്ങുകയായിരുന്നു. ഇന്നലെ ഒഡീഷക്ക് മുകളില്‍ നിലകൊണ്ട ചക്രവാത ചുഴി ഇന്ന് ബംഗാള്‍ ഉള്‍ക്കടലിലേക്ക് പ്രവേശിക്കും.