മട്ടന്നൂർ: കണ്ണൂർ വിമാന താവളത്തിൽ യാത്രക്കാരനിൽ നിന്ന് 60 ലക്ഷം രൂപയുടെ സ്വർണം പിടിച്ചു.
വ്യാഴാഴ്ച ഷാർജയിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ എത്തിയ കാസർകോട് സ്വദേശി അബ്ദുൾ സലീമിൽ നിന്നാണ് 817 ഗ്രാം സ്വർണം പിടിച്ചത്.
ഡി.ആർ.ഐ കണ്ണൂർ യൂണിറ്റിന് ലഭിച്ച വിവരത്തെ തുടർന്ന് ഡി ആർ ഐയും കസ്റ്റംസും സംയുക്തമായാണ് പരിശോധന നടത്തിയത്.
പേസ്റ്റ് രൂപത്തിലുള്ള സ്വർണം ഷൂസിന് ഉള്ളിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്.