ബംഗാൾ ട്രെയിൻ ദുരന്തം: മരണസംഖ്യ ഉയരുന്നു: 15 പേരുടെ മരണം സ്ഥിരീകരിച്ചു, 60 പേർക്ക് പരിക്ക്
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ജൽപായ്ഗുഡിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ ദുരന്തത്തിൽ മരണസംഖ്യ കൂടുന്നു. ലോക്കോ പൈലറ്റ് ഉൾപ്പെടെ മരിച്ചവരുടെ എണ്ണം 15 ആയി. 60-ഓളം പേർക്ക് പരിക്കുണ്ട്.
അഗര്‍ത്തലയില്‍ നിന്നും കാഞ്ചന്‍ ജംഗയിലേക്ക് പുറപ്പെട്ട ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. പാസഞ്ചര്‍ ട്രെയിനിന്റെ രണ്ട് ബോഗികള്‍ പൂര്‍ണമായും പാളം തെറ്റി.സംഭവത്തിൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അപകടത്തിൽ ആശങ്ക രേഖപ്പെടുത്തി, ജില്ലാ മജിസ്‌ട്രേറ്റും ഡോക്ടർമാരും ആംബുലൻസുകളും സംഭവസ്ഥലത്ത് അറിയുന്നതിനായി ഹെല്‍പ് ഡെസ്കുകളും ആരംഭിച്ചിട്ടുണ്ട്.