• Sat. Dec 14th, 2024
Top Tags

കൊച്ചി ഡിഎൽഎഫ് ഫ്ലാറ്റിലെ 350 താമസക്കാർക്ക് ഛർദിയും വയറിളക്കവും; രോഗം പടർന്നത് കുടിവെള്ളത്തിലൂടെയെന്ന് സംശയം

Bynewsdesk

Jun 18, 2024

കൊച്ചി: കൊച്ചി കാക്കനാട്ടെ ഡിഎൽഎഫ് ഫ്ലാറ്റിൽ ഛർദിയും വയറിളക്കവുമായി 350 പേർ ചികിത്സ തേടി. കുടിവെള്ളത്തിൽ നിന്നാണ് രോഗം പടർന്നതെന്ന് സംശയം. ആരോഗ്യ വകുപ്പ് ജലസാമ്പിളുകൾ ശേഖരിച്ചു. ഡിഎംഒ ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. 15 ടവറുകളിലായി 1268 ഫ്ലാറ്റിൽ 5000ത്തിന് മുകളിൽ ആളുകൾ ഇവിടെ താമസിക്കുന്നുണ്ട്.

ഫ്ലാറ്റിലെ കിണറുകൾ, മഴവെള്ളം, ബോർവെൽ, മുനിസിപ്പൽ ലൈൻ തുടങ്ങിയവയാണ് ഫ്ലാറ്റിലെ പ്രധാന ജല സ്രോതസുകൾ. ഇവയിൽ ഏതിൽ നിന്നാണ് രോഗം പടർന്നതെന്നാണ് കണ്ടെത്തേണ്ടത്. നിലവിൽ ഈ സ്രോതസുകൾ എല്ലാം അടച്ച് ടാങ്കർ വഴി വെള്ളം എത്തിച്ചാണ് ഫ്ലാറ്റിലെ ജല ഉപയോഗം നടത്തുന്നത്.

ആരോഗ്യ വകുപ്പ് സ്ഥലത്തെത്തി ജലത്തിന്റെ വിവിധ സാമ്പിളുകൾ ശേഖരിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ പരിശോധനകളും ക്ലോറിനേഷൻ അടക്കമുള്ള നടപടികളും ഉണ്ടാകും. പരിശോധനയിൽ ഫ്ലാറ്റിലെ ഒരാളിൽ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഇതു തന്നെയാണോ ഇത്രയും പേർക്ക് അസുഖം വരാൻ കാരണമെന്ന് ഇപ്പോൾ വ്യക്തമല്ല.
50 പേർ സൺ‌ റൈസ്

ആശുപത്രിയിലാണ് ചികിത്സ തേടിയത്.  നിലവിൽ ആരും ആശുപത്രിയിൽ അഡ്മിറ്റ് അല്ല. വെള്ളത്തിൽ നിന്നുള്ള ബാക്ടീരിയ അണുബാധ തന്നെയെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടും കൃത്യമായ മുന്നറിയിപ്പ് നൽകിയില്ലെന്ന് അസോസിയേഷനെതിരെ പരാതിയുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *