മലപ്പുറം: തിരൂരില്‍ പേരക്കുട്ടി മരിച്ചതിന് പിന്നാലെ മുത്തശ്ശിയും മരിച്ചു. സിനാന്റെ പിതാവിന്റെ അമ്മയായ ആസിയ (55) ആണ് മരിച്ചത്. ഇന്നലെ റിമോട്ട് ഗേറ്റില്‍ കുടുങ്ങിയാണ് ഒന്‍പതു വയസുകാരന്‍ മുഹമ്മദ് സിനാന് ദാരുണാന്ത്യം സംഭവിച്ചത്.
തുടര്‍ന്ന് കുട്ടിയുടെ മൃതദേഹം കാണാനെത്തിയ മുത്തശ്ശി ഹൃദയാഘാതം മൂലം മരണപ്പെടുകയായിരുന്നു. ആസിയയുടെയും സിനാന്റെയും മൃതദേഹങ്ങള്‍ കോട്ടക്കലെ സ്വകാര്യ ആശുപത്രിയിലും മഞ്ചേരി മെഡിക്കല്‍ കോളജിലുമായി സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം സംസ്‌കാരച്ചടങ്ങുകള്‍ക്കായി കുടുബത്തിന് വിട്ടുനല്‍കും.