സംസ്ഥാന സർക്കാർ 1500 കോടി രൂപകൂടി കടമെടുക്കുന്നു. ഇതിൽനിന്ന് ഒരുമാസത്തെ ക്ഷേമപെൻഷൻ നൽകും. ജനുവരിമാസം കുടിശ്ശികയായ പെൻഷനാണ് ഇപ്പോൾ നൽകുന്നത്. 26 മുതൽ വിതരണംചെയ്യും. ജൂൺ ഉൾപ്പെടെ ആറുമാസത്തെ പെൻഷൻ കുടിശ്ശികയാണ്. എല്ലാമാസവും പെൻഷനും വിതരണംചെയ്യാനും കുടിശ്ശിക ഘട്ടംഘട്ടമായി തീർക്കാനുമാണ് തീരുമാനം. കടപ്പത്രങ്ങളുടെ ലേലം ചൊവ്വാഴ്ച നടക്കും. ഇതോടെ ഈ വർഷത്തെ കടമെടുപ്പ് 8000 കോടി രൂപയാവും. ഈ വർഷം ഡിസംബർവരെ 21,253 കോടിരൂപ കടമെടുക്കാനാണ് കേന്ദ്രം അനുവദിച്ചിട്ടുള്ളത്.