• Thu. Oct 10th, 2024
Top Tags

സംവിധായകൻ വേണുഗോപൻ അന്തരിച്ചു

Bynewsdesk

Jun 21, 2024

ആലപ്പുഴ: മലയാള ചലച്ചിത്ര സംവിധായകന്‍ വേണുഗോപൻ രാമാട്ട് അന്തരിച്ചു. 67 വയസായിരുന്നു. ചേർത്തല കടക്കരപ്പള്ളി സ്വദേശിയാണ്. സംസ്കാരം ഇന്ന് രാത്രി 8.30നു വീട്ടുവളപ്പിൽ നടക്കും.

മലയാളത്തിന്‍റെ പ്രശസ്ത സംവിധായകന്‍ പി. പദ്മരാജന് ഒപ്പം സഹ സംവിധായകന്‍ ആയി പ്രവര്‍ത്തിച്ച ആളാണ് വേണുഗോപൻ. പത്ത് വര്‍ഷം ആയിരുന്നു അദ്ദേഹം പദ്മരാജന് ഒപ്പം ഉണ്ടായിരുന്നത്.

മുന്തിരി തോപ്പുകൾ, നൊമ്പരത്തി പൂവ്, ഇന്നലെ, സീസൺ, ഞാൻ ഗന്ധർവ്വൻ എന്നിങ്ങനെ നിരവധി സിനിമകളിൽ സഹസംവിധായകനായി പ്രവർത്തിച്ചു. 1995ൽ പുറത്തിറങ്ങിയ കുസൃതി കുറുപ്പാണ് വേണു ഗോപന്‍ ആദ്യം സംവിധാനം ചെയ്ത സിനിമ.

ഷാർജ ടു ഷാർജ, ചൂണ്ട, സ്വർണം, റിപ്പോർട്ടർ, സർവോപരി പാലക്കാരൻ, തുടങ്ങി ഒട്ടനവധി ഹിറ്റ് സിനിമകളുടെ സംവിധായകനായിരുന്നു വേണുഗോപൻ. ലതയാണ് വേണുഗോപന്‍റെ ഭാര്യ. ലക്ഷ്മി, വിഷ്ണു ഗോപൻ എന്നവരാണ് മക്കള്‍. രവീഷ് ആണ് മരുമകന്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *