മട്ടന്നൂർ : സാങ്കേതിക കാരണത്തെ തുടർന്ന് കണ്ണൂർ വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസിൻ്റെ വിവിധ വിമാനങ്ങൾ വൈകി.
ഷാർജ, അബുദാബി, ദോഹ, ദമാം, റാസൽഖൈമ, തിരുവനന്തപുരം സെക്ടറുകളിലാണ് സർവീസുകൾ വൈകിയത്.
യാത്രക്കാർക്ക് ആവശ്യമായ ക്രമീകരണം ഒരുക്കിയതായി എയർലൈൻ പ്രതിനിധി അറിയിച്ചു.