പരിയാരം: കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രി കാർഡിയോളജി വിഭാഗത്തിലെ ഒരു കാത്ത് ലാബ് പ്രവർത്തന സജ്ജമായി.
ഇതോടെ ആൻജിയോഗ്രാം ഹൃദയ പരിശോധനയും ആൻജിയോ പ്ലാസ്റ്റിയും പുനരാരംഭിച്ചു. കാർഡിയോളജി വിഭാഗത്തിലെ മൂന്ന് കാത്ത് ലാബുകളിൽ ഒന്നാണ് അടിയന്തര പ്രാധാന്യത്തോടെ പ്രവർത്തന സജ്ജമാക്കിയത്.
രണ്ടരവർഷം മുൻപ് സ്ഥാപിച്ച കാത്ത് ലാബാണ് നാല് ദിവസം മുൻപ് തകരാറിലായത്. എ സി പ്ലാന്റ് തകരാറിലായി പ്രവർത്തനം നിലച്ച രണ്ടാമത്തെ കാത്ത് ലാബും തിങ്കളാഴ്ചയോടെ പ്രവർത്തന സജ്ജമാക്കാൻ സാധിക്കുമെന്ന് മെഡിക്കൽ സൂപ്രണ്ട് ഡോ. കെ സുദീപ്, കാർഡിയോളജി വിഭാഗം മേധാവി ഡോ. എസ് എം അഷറഫ് എന്നിവർ അറിയിച്ചു.