• Sat. Oct 5th, 2024
Top Tags

ഒ. ആര്‍ കേളു ഇന്ന് മന്ത്രിയായിസത്യപ്രതിജ്ഞ ചെയ്യും

Bynewsdesk

Jun 23, 2024

തിരുവനന്തപുരം:പട്ടികജാതി പട്ടിക വര്‍ഗക്ഷേമ വകുപ്പ്മന്ത്രിയായി ഒ.ആര്‍കേളു ഇന്ന് സത്യപ്രതിജ്ഞചെയ്ത്അധികാരമേല്‍ക്കും. രാജ്ഭവനില്‍ വൈകീട്ട് നാലുമണിക്കാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. കെ രാധാകൃഷ്ണന്‍ രാജിവെച്ച ഒഴിവിലാണ് കേളു മന്ത്രിയാകുന്നത്.

വയനാട്ടിലെ മാനന്തവാടിയില്‍നിന്നുള്ളഎംഎല്‍എയാണ്കേളു.വയനാട്ടില്‍ നിന്നുള്ള ആദ്യ സിപിഎം മന്ത്രിയാണ്. ആദിവാസിവിഭാഗത്തില്‍ നിന്നും ആദ്യമായി മന്ത്രിയാകുന്ന സിപിഎം നേതാവുമാണ് കേളു. 10 വര്‍ഷം തുടര്‍ച്ചയായി പഞ്ചായത്ത്പ്രസിഡന്റായിരുന്നതിന്റെ ഭരണപരിചയവുമായിട്ടാണ് മന്ത്രി കേളുമന്ത്രിപദവിയിലേക്കെത്തുന്നത്.

കെ രാധാകൃഷ്ണന്‍ കൈകാര്യം ചെയ്തിരുന്ന എല്ലാ വകുപ്പുകളും കേളുവിന് നല്‍കിയിട്ടില്ല. പട്ടികജാതി- പട്ടിക വര്‍ഗ ക്ഷേമംമാത്രമാണ് നല്‍കിയിട്ടുള്ളത്. ദേവസ്വം വകുപ്പ്വി.എന്‍.വാസവനും പാര്‍ലമെന്ററി കാര്യം എംബി രാജേഷിനും നല്‍കാനാണ് സിപിഎം തീരുമാനിച്ചിട്ടുള്ളത്. ആദ്യമായിമന്ത്രിയാകുന്നുഎന്നകാരണത്താലാണ് കേളുവിന് ഈ വകുപ്പുകള്‍ നല്‍കാത്തത് എന്നാണ് റിപ്പോര്‍ട്ട്.

കേളുവിന് പട്ടികജാതി- പട്ടിക വര്‍ഗ ക്ഷേമ വകുപ്പ്മാത്രംനല്‍കിയതിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.കേളുവിന് ദേവസ്വം നല്‍കാത്തത് തെറ്റായ തീരുമാനമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. സവര്‍ണ സമുദായ പ്രീണനമാണ് ദേവസ്വം വകുപ്പ് കേളുവിന് നല്‍കാത്തതിന് പിന്നിലെന്ന് ആദിവാസി ഗോത്രമഹാസഭനേതാവ് എം ഗീതാനന്ദന്‍ പറഞ്ഞു. ആദ്യമായി മന്ത്രിയായ മുഹമ്മദ് റിയാസിന് പൊതുമരാമത്ത് പോലുള്ള വലിയ വകുപ്പ്നല്‍കാം.എന്നാല്‍ കേളുവിന് പട്ടികജാതി-വര്‍ഗ വകുപ്പ് മാത്രം നല്‍കി ഒതുക്കിയത് സിപിഎമ്മിന്റെ തമ്പ്രാന്‍ മനോഭാവമാണ് കാണിക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ്കെ.സുരേന്ദ്രനുംഅഭിപ്രായപ്പെട്ടിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *