തൃശ്ശൂര്‍: മാളയില്‍ മകന്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തി. മാള വടമ സ്വദേശി വലിയകത്ത് ഷൈലജ(52)യാണ് കൊല്ലപ്പെട്ടത്. മകന്‍ ഹാദിലിനെ പൊലിസ് കസ്റ്റഡിയിലെടുത്തു.കുടുംബവഴക്കിനെ തുടര്‍ന്നാണ് കൊലപാതകമെന്നാണ് സൂചന.
ഞായറാഴ്ച രാവിലെ ഒന്‍പതോടെയാണ് സംഭവം നടന്നത്. ഹാദില്‍ ഷൈലജയെ കഴുത്തില്‍ വെട്ടിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇവരെ മാള ഗുരുധര്‍മം മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പൊലിസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.