• Sat. Oct 5th, 2024
Top Tags

പ്ലസ് വൺ പ്രവേശന പ്രതിസന്ധി: 25ന് വിദ്യാർത്ഥി സംഘടനകളുമായി ചർച്ച

Bynewsdesk

Jun 23, 2024

പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥി സംഘടനകൾ നൽകിയ നിവേദനങ്ങൾ പരിഗണിച്ച് മന്ത്രി വി. ശിവൻകുട്ടി സംഘടനകളുമായി ചർച്ച നടത്തും. ജൂൺ 25ന് ഉച്ചയ്ക്ക് 2ന് സെക്രട്ടറിയേറ്റ് അനക്സ്-2 ലാണ് ചർച്ച.

മലബാറിലെ പ്ലസ് വൺ സീറ്റ് ക്ഷാമത്തിൽ പ്രതിഷേധവുമായി മാർച്ചുമായി എസ്എഫ്ഐയും രംഗത്തെത്തിയ സാഹചര്യത്തിലാണ് നടപടി വേഗത്തിലാക്കിയത്. പ്രതിഷേധത്തിന്റെ ഭാഗമായി നാളെ (24-06-24) മലപ്പുറം കലക്ടറേറ്റിലേക്ക് എസ്എഫ്ഐ മാർച്ച് നടത്തും. മലപ്പുറം ജില്ലയിൽ പുതിയ പ്ലസ് വൺ ബാച്ചുകൾ അനുവദിക്കുക, ചേരാൻ ആഗ്രഹിക്കുന്ന മുഴുവൻ വിദ്യാർഥികൾക്കും പ്ലസ് വൺ പ്രവേശനം ഉറപ്പാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് തിങ്കളാഴ്ച‌ രാവിലെ 10ന് മലപ്പുറം കലക്ട‌റേറ്റിലേക്ക് മാർച്ച് സംഘടിപ്പിക്കുക.

സീറ്റ് ക്ഷാമമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി അവർത്തിച്ച് പറയുമ്പോഴാണ് വിഷയത്തിന്റെ ഗൗരവം മനസിലാക്കി എസ്എഫ്ഐയും സമരത്തിനിറങ്ങുന്നത്. മൂന്നാം അലോട്മെന്റ് പൂർത്തിയായിട്ടും ആയിരക്കണക്കിന് വിദ്യാർത്ഥികൾ പ്രവേശനം നേടാൻ കഴിയാതെ പുറത്ത് നിൽക്കുകയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *