ഒമ്പതില്‍ കൂടുതല്‍ സിം കാര്‍ഡുകള്‍ നിങ്ങളുടെ കൈവശമുണ്ടോ?.. എങ്കില്‍ പണി കിട്ടും.
എണ്ണത്തിലേറെ സിം കാര്‍ഡുകള്‍ ഉപയോഗിച്ചാല്‍ ഈമാസം 26 മുതല്‍ 50,000 മുതല്‍ 2 ലക്ഷം രൂപ പിഴ ലഭിച്ചേക്കാം. ഇവ ഉള്‍പ്പടെയുള്ള ടെലികോം നിയമങ്ങള്‍ 26ന് പ്രാബല്യത്തില്‍വരുമെന്ന് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമിറക്കി. ആദ്യ ചട്ടലംഘനത്തിനാണ് 50,000 രൂപ പിഴ. വീണ്ടും ആവര്‍ത്തിക്കുംതോറും 2 ലക്ഷം രൂപ ഈടാക്കും.ചതിയില്‍പെടുത്തി മറ്റൊരാളുടെ തിരിച്ചറിയല്‍ രേഖ ഉപയോഗിച്ച് സിം എടുത്താല്‍ 3 വര്‍ഷം തടവോ 50 ലക്ഷം രൂപ പിഴയോ, അല്ലെങ്കില്‍ രണ്ടുംകൂടിയോ ലഭിക്കാം. ഉപയോക്താവിന്റെ അനുമതി തേടാതെ വാണിജ്യ സന്ദേശങ്ങള്‍ അയച്ചാല്‍ ടെലികോം കമ്പനിക്ക് 2 ലക്ഷം രൂപ വരെ പിഴ മുതല്‍ സേവനം നല്‍കുന്നതിനു വിലക്ക് വരെ നേരിടാം.