• Sat. Oct 12th, 2024
Top Tags

ശമ്പള പ്രതിസന്ധി; മില്‍മ ജീവനക്കാര്‍ പ്രഖ്യാപിച്ച സമരം പിന്‍വലിച്ചു

Bynewsdesk

Jun 24, 2024

ശമ്പള പരിഷ്‌കരണം നടപ്പാക്കാത്തതിനെ തുടര്‍ന്ന് മില്‍മ ജീവനക്കാര്‍ പ്രഖ്യാപിച്ച സമരം പിന്‍വലിച്ചു. അഡീഷണല്‍ ലേബര്‍ കമ്മിഷണറുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്. അടുത്ത മാസം 15നകം ശഷമ്പളപരിഷ്‌കരണം നടപ്പാക്കുമെന്ന് ജീവനക്കാര്‍ക്ക് ഉറപ്പ് നല്‍കി.

ശമ്പളം നല്‍കിയില്ലെങ്കില്‍ ജൂലൈ 15 അര്‍ധരാത്രി മുതല്‍ സമരത്തിലേക്ക് കടക്കുമെന്ന് യൂണിയനുകള്‍ അറിയിച്ചു. 2023ല്‍ പുതിയ ശമ്പള പരിഷ്‌കരണ കരാര്‍ ഒപ്പുവെച്ചിരുന്നെങ്കിലും ഇത് നടപ്പിലാക്കിയില്ല. തുടര്‍ന്നാണ് തൊഴിലാളി സംഘടനകള്‍ പണിമുടക്കിലേക്ക് കടക്കുമെന്ന് അറിയിച്ചത്. സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തിലാണ് പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *