തിരുവനന്തപുരം: ലോക ലഹരി വിരുദ്ധദിനത്തിന്റെ പശ്ചാത്താലത്തിൽ സംസ്ഥാനത്ത് നാളെ ഡ്രൈഡേ ആചരിക്കുമെന്ന് അധികൃതർ അറിയിച്ചു.ലഹരിവിരുദ്ധപ്രചാരണങ്ങൾക്ക് പിന്തുണയെന്ന നിലയിലാണ് സർക്കാർ മദ്യഷോപ്പുകൾക്ക് അവധി നൽകിയിരിക്കുന്നത്.
ബിവറേജ്കോർപ്പറേഷന്റെ മദ്യവിൽപ്പന ശാലകളും സ്വകാര്യ ബാറുകളും കൺസ്യൂമർ ഫെഡിന്റെ മദ്യവില്പന ശാലകൾക്കുമാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് രാത്രി ഒൻപത് മണിക്ക്ബീവറേ ജസ് ഔട്ട്‌ലെറ്റുകൾ അടച്ചാൽ പിന്നീട് മറ്റന്നാൾ രാവിലെ9 മണിക്കാണ് തുറക്കുക.
മയക്കുമരുന്ന് ഉപയോഗത്തിനും അനധികൃത വ്യാപാരത്തിനും എതിരെ ജനങ്ങളിൽഅവബോധംസൃഷ്ടിക്കുന്നതിനുള്ള മുന്നേറ്റത്തിന്റെഭാഗമായാണ്ഐക്യരാഷ്ട്രസഭയുടെ ലോകം ലഹരി വിരുദ്ധ ദിനംആചരിക്കു ന്നത്. ഐക്യരാഷ്ട്ര സംഘടനയുടെ 1987 ഡിസംബർ 7ന് നടന്ന സമ്മേളനമാണ് ജൂൺ 26 രാജ്യാന്തര ലഹരി വിരുദ്ധ ദിനം ആയി ആചരിക്കാൻതീരുമാനിച്ചത്. ലോകത്തെ ആദ്യ ലഹരിമരുന്ന് വിരുദ്ധ യുദ്ധമായി കണക്കാക്കാവുന്ന ഒന്നാം ഒപ്പിയം യുദ്ധത്തിന്റെ ഓർമയിലാണ്ഈദിവസംതെരഞ്ഞെടുത്തത്.