മട്ടന്നൂർ: കനത്ത കാറ്റിലും മഴയിലും റൺ വേയിൽ ഇറങ്ങാൻ കഴിയാതെ കണ്ണൂർ വിമാനത്താവളത്തിലിറ ങ്ങേണ്ട വിമാനം വഴിതിരിച്ചുവിട്ടു. മസ്കറ്റിൽനിന്ന് കണ്ണൂരിലെത്തിയ എയർ ഇന്ത്യാ എക്സ്പ്രസ് വിമാനമാണ് ബംഗളൂരുവിലേക്ക് തിരിച്ചുവിട്ടത്. ചൊവ്വ പകൽ 2.40ന് എത്തേണ്ട വിമാനം നാലുമണിക്കൂറോളം വൈകി 6.21നാണ് കണ്ണൂരിലെത്തിയത്. എന്നാൽ, പ്രതികൂല കാലാവസ്ഥയിൽ ലാൻഡിങ് നടത്താനാകാതെ ബംഗളൂരുവിലേക്ക് തിരിച്ചുവിടുകയായിരു ന്നു. രാത്രി 9.32നാണ് വിമാനം തിരികെ കണ്ണൂരിലെത്തിയത്.