• Sat. Oct 12th, 2024
Top Tags

കനത്ത കാറ്റും മഴയും; പാനൂർ, ചൊക്ലി മേഖലകളിൽ വ്യാപക നാശം

Bynewsdesk

Jun 26, 2024

വൈകിട്ട് ആറോടെയുണ്ടായ കാറ്റിലും മഴയിലും മരംവീണ് പാനൂർ, ചൊക്ലി മേഖലകളിൽ ബൈക്കും, കാറുമുൾപ്പെടെ നിരവധി വാഹനങ്ങൾ തകർന്നു. വൈദ്യുതി ബന്ധം താറുമാറായി. ഗതാഗതവും തടസ്സപ്പെട്ടു. താഴെ കുന്നോത്തുപറമ്പിൽ റോഡരികിൽ നിർത്തിയിട്ട മുൻ പഞ്ചായത്തംഗം പി കെ അനീഷിൻ്റെ കാറിന് മുകളിൽ വീട്ടുമതിലിടിഞ്ഞു വീണു. കാർ തകർന്നു. അരയാക്കണ്ടി സലീമിന്റെ ഉടമസ്ഥതയിലുള്ള വീടിന്റെ കോൺക്രീറ്റ് മതിലാണ് കാറിന് മുകളിൽ പതിച്ചത്. മണിക്കൂറുകളോളം റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. കവിയൂർ ബണ്ട് റോഡിൽ കൂറ്റൻ ഇലഞ്ഞി മരം കടപുഴകി ഇ ശരണ്യയുടെ കാറിന് മുകളിൽ വീണു. ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. കവിയൂർ രാജൻ സ്മാരക വായനശാലയ്ക്ക് സമീപം മരം കടപുഴകി വൈദ്യുതി ലൈനിൽ വീണു. മേഖലയിൽ പലയിടത്തും വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനായില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *