കണ്ണൂർ: സംസ്ഥാനത്തെ 49 തദ്ദേശ സ്വയംഭരണ വാർഡുകളിൽ 30-ന് ഉപതിരഞ്ഞെടുപ്പ് നടത്തും.
വിജ്ഞാപനം നാലിന് പുറപ്പെടുവിക്കും. തലശ്ശേരി നഗരസഭയിലെ വാർഡ് 18 പെരിങ്കളം (ജനറൽ), കാങ്കോൽ ആലപ്പടമ്പ ഗ്രാമ പഞ്ചായത്തിലെ വാർഡ് 7 ആലക്കാട് (സ്ത്രീ സംവരണം), പടിയൂർ കല്യാട് ഗ്രാമ പഞ്ചായത്തിലെ വാർഡ് 1 മണ്ണേരി (സ്ത്രീ സംവരണം) എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ്.
നാമനിർദേശ പത്രിക 4 മുതൽ 11 വരെ സമർപ്പിക്കാം. സൂക്ഷ്മ പരിശോധന 12-ന് നടത്തും.
സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി 15 ആണ്. വോട്ടെണ്ണൽ 31-ന് രാവിലെ 10-ന് നടക്കും. മാതൃകാ പെരുമാറ്റ ചട്ടം ചൊവ്വാഴ്ച മുതൽ നിലവിൽ വന്നു.