മട്ടന്നൂർ: കണ്ണൂർ വിമാന താവളത്തിലെ വ്യോമ ഗതാഗതം തടസ്സമുണ്ടാക്കുന്ന രീതിയിൽ കാണുന്ന മയിലുകളെ പിടിച്ച് പുനരധിവസിപ്പിക്കും.
വിഷയം ചർച്ച ചെയ്യാൻ മന്ത്രി എ കെ ശശീന്ദ്രൻ വിളിച്ച് ചേർത്ത വനം വകുപ്പ്, കിയാൽ ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം.
മന്ത്രിയും ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ നേതൃത്വത്തിലുള്ള ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥരും വിമാനത്താവളം സന്ദർശിച്ച് അധികൃതരുമായി ചർച്ച നടത്തി തുടർ നടപടികൾ സ്വീകരിക്കും.