ജൂൺ മാസത്തെ റേഷൻ
ഇന്നുകൂടി വാങ്ങാം. ജൂലൈ 8, 9 തീയതികളില്‍ സംസ്ഥാന വ്യാപകമായി റേഷന്‍ കടകള്‍ അടച്ചിടാന്‍ വ്യാപാരികള്‍ തീരുമാനിച്ചതോടെ ഫലത്തില്‍ ആറാം തീയതി മുതല്‍ ഒൻപതാം തീയതി വരെ റേഷന്‍ വിതരണം നിലക്കും. ഇ-പോസ് സര്‍വര്‍ തകരാറിനെ തുടര്‍ന്ന് ജൂണിലെ റേഷന്‍ വിതരണം ജൂലൈ അഞ്ച് വരെ നീട്ടിയിരുന്നു. ഇതോടെ സ്റ്റോക്ക് തിട്ടപ്പെടുത്താന്‍ അനുവദിച്ചിട്ടുള്ള അവധി, ആദ്യ പ്രവര്‍ത്തി ദിവസമായ ജൂലൈ ഒന്നിന് പകരം ജൂലൈ ആറായി സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഞായറാഴ്ച പൊതു അവധിയാണ്.